വിരാട്-അനുഷ്ക ലണ്ടനിലേക്ക് മാറിയതെന്തിന്? കാരണം വെളിപ്പെടുത്തി ഡോ. ശ്രീറാം നെനെ

ഇന്ത്യയിലെ കടുത്ത പൊതുശ്രദ്ധ കാരണം സ്വകാര്യ ജീവിതം ആസ്വദിക്കാൻ ബുദ്ധിമുട്ട് നേരിട്ടിരുന്നുവെന്നാണ് വെളിപ്പെടുത്തൽ.

മക്കളായ വാമികയ്ക്കും അക്കായ്ക്കും സാധാരണ അന്തരീക്ഷത്തിൽ വളരാനുള്ള അവസരം നൽകണമെന്നത് പ്രധാന കാരണങ്ങളിലൊന്നായിരുന്നു.

വിരാടും അനുഷ്കയും പുറത്തിറങ്ങുമ്പോൾ സെൽഫി ആവശ്യപ്പെടുന്നതടക്കമുള്ള തുടർച്ചയായ പൊതുശ്രദ്ധ സ്വകാര്യ നിമിഷങ്ങളെയും ബാധിക്കുന്നതായി ഡോ. നെനെ പറഞ്ഞു.