അമൽ നീരദിന്റെ ‘ബാച്ച്‌ലർ പാർട്ടി Deux’; കരോൾ ആയി ഹൻസിക കൃഷ്ണ, നായികയായി അരങ്ങേറ്റം

0
hansika-krishna-jpg

അമൽ നീരദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ബാച്ച്‌ലർ പാർട്ടി Deux’ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിൽ ഹൻസിക കൃഷ്ണ അവതരിപ്പിക്കുന്ന കരോൾ എന്ന കഥാപാത്രത്തിന്റെ ലുക്ക് പുറത്തുവന്നതോടെ സിനിമാപ്രേമികൾക്കിടയിൽ ശ്രദ്ധ നേടുകയാണ്.

ഹൻസിക കൃഷ്ണയുടെ സിനിമയിലെ നായികയായുള്ള അരങ്ങേറ്റം കൂടിയാണിത്. സ്റ്റൈലിഷ് ലുക്കിലുള്ള കരോളിന്റെ ക്യാരക്ടർ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. നവംബർ 19-നാണ് ചിത്രത്തിന്റെ ആഗോള റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

2012-ൽ പുറത്തിറങ്ങിയ അമൽ നീരദിന്റെ ‘ബാച്ച്‌ലർ പാർട്ടി’യുടെ രണ്ടാം ഭാഗമായാണ് പുതിയ ചിത്രം എത്തുന്നത്. 14 വർഷങ്ങൾക്ക് ശേഷമാണ് ചിത്രത്തിന്റെ പുതിയ പതിപ്പ് ഒരുങ്ങുന്നത്.

നസ്‌ലൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലിംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജിഷ വിജയൻ, ജ്യോതിർമയി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അപ്പു പ്രഭാകറാണ് ഛായാഗ്രഹണം. വിവേക് ഹർഷൻ എഡിറ്റിംഗും ക്രിസ്റ്റോ സേവ്യർ സംഗീതവും നിർവഹിക്കുന്നു. ഉണ്ണി ആർ ആണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്.

0 0 votes
Rate This News Article
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

You may have missed

0
Would love your thoughts, please comment.x
()
x