LIVE |
Advertisement
Home Movies Article

കിയാരയ്ക്ക് പിന്തുണയുമായി റോക്കി ഭായ്

yash-supports-kiara-advani-toxic-trolling

[social-share id=384]

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ (Toxic) എന്ന സിനിമയിലെ ബോൾഡ്, ഗ്ലാമറസ് രംഗങ്ങളുടെ പേരിൽ സൈബർ അധിക്ഷേപങ്ങൾ നേരിടുന്ന നടി കിയാര അദ്വാനിക്ക് പിന്തുണയുമായി നടൻ യഷ്. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടയിലാണ് യഷ് തന്റെ സഹപ്രവർത്തകയ്ക്ക് പരസ്യമായി പിന്തുണ അറിയിച്ചത്.

ചിത്രത്തിലെ ‘തബാഹി’ എന്ന ഗാനത്തിലും ടീസറിലും യഷിനൊപ്പമുള്ള ചില ഇന്റിമേറ്റ് രംഗങ്ങളുടെ പേരിലാണ് കിയാരയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ സൈബർ ആക്രമണം നടന്നത്. തുടർന്ന് ബെംഗളൂരുവിൽ നടന്ന ട്രെയിലർ ലോഞ്ചിൽ യഷ് ഇതേക്കുറിച്ച് തുറന്നു സംസാരിച്ചു.

“ഒരു അഭിനേത്രി എന്ന നിലയിൽ നേരിടേണ്ടി വരുന്ന ഇത്തരം അനാവശ്യ കാര്യങ്ങളെ ഒട്ടും ഗൗനിക്കരുത്. നിങ്ങൾ എന്തിലാണോ വിശ്വസിക്കുന്നത് അത് പൂർണ്ണ സമർപ്പണത്തോടെ ചെയ്യുക,” യഷ് പറഞ്ഞു. ജനങ്ങൾ അത് പിന്നീട് ആഘോഷിക്കുകയും അഭിനന്ദിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താങ്കൾ ചെയ്ത കഥാപാത്രത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ടീസറിലും ട്രെയിലറിലും ഉള്ളത്. സിനിമക്കായി കിയാര നൽകിയ കഠിനാധ്വാനവും സമർപ്പണവും വളരെ വലുതാണെന്നും യഷ് വേദിയിൽ വെച്ച് കിയാരയെ പ്രശംസിച്ചു.

ചിത്രത്തിൽ ‘നാദിയ’ എന്ന സർക്കസ് കലാകാരിയായാണ് കിയാര അദ്വാനി വേഷമിടുന്നത്. യഷ്, കിയാര എന്നിവർക്ക് പുറമെ നയൻതാര, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Share

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു