Advertisement
Home › Breaking News › Article

കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട്

kerala-rain-alert-nine-districts-yellow-alert-imd-weather-update

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് കേരളത്തിലെ ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് നിലവിലുള്ളത്.

അതേസമയം, ഒക്ടോബർ 7, 8 തീയതികളിൽ സംസ്ഥാനത്ത് പ്രത്യേക മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഒക്ടോബർ 9ന് ആറ് ജില്ലകളിലും ഒക്ടോബർ 10ന് മൂന്ന് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒക്ടോബർ 6 മുതൽ 10 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒക്ടോബർ 6, 9, 10 തീയതികളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. ഇടിമിന്നലിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ തുറസായ സ്ഥലങ്ങളിൽ തുടരാതെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. ജനലുകൾക്കും വാതിലുകൾക്കും സമീപം നിൽക്കുന്നതും ഒഴിവാക്കണം.

ഇടിമിന്നലുള്ള സമയത്ത് വൈദ്യുതോപകരണങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കാനും കഴിയുന്നിടത്തോളം ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കാനും നിർദേശമുണ്ട്. മരങ്ങളുടെ ചുവട്ടിൽ നിൽക്കുന്നതും വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുന്നതും ഒഴിവാക്കണം.

ഇടിമിന്നലിനിടെ സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കുകയും സുരക്ഷിതമായ കെട്ടിടത്തിൽ അഭയം തേടുകയും വേണം. ജലാശയങ്ങളിൽ ഇറങ്ങുന്നതും മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവർത്തനങ്ങൾ തുടരുന്നതും അപകടസാധ്യത വർധിപ്പിക്കുന്നതിനാൽ മഴമേഘങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ ഇത്തരം പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നും മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്തെ മഴസാഹചര്യത്തിൽ കാലാവസ്ഥാ വകുപ്പ് നൽകുന്ന പുതിയ മുന്നറിയിപ്പുകൾ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും നിർദേശമുണ്ട്.

Author

Share

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

↑