കുൽഗാമിൽ സിആർപിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് പരിക്ക്

0
kulgam-terror-attack-crpf-jawans-injured-ibn-malayalam.jpg

ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് സുരക്ഷാ സംഘത്തിന് നേരെ ഭീകരാക്രമണം. ബുധനാഴ്ച ഉച്ചയോടെ നടന്ന വെടിവെപ്പിൽ മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

കുൽഗാമിലെ മിർ ബസാറിന് സമീപമുള്ള സുരക്ഷാ ചെക്ക്‌പോസ്റ്റിന് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ രണ്ട് അക്രമികൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഉച്ചയ്ക്ക് ഏകദേശം 2.15 ഓടെയായിരുന്നു സംഭവം. ആക്രമണത്തിന് പിന്നാലെ അക്രമികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

പരിക്കേറ്റ ജവാന്മാരെ സമീപത്തെ അനന്ത്നാഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റപ്പോൾ മറ്റ് രണ്ട് പേർക്ക് താരതമ്യേന നിസ്സാര പരിക്കുകളാണെന്നാണ് റിപ്പോർട്ടുകൾ.

സംഭവത്തിന് പിന്നാലെ പ്രദേശത്ത് സുരക്ഷ ശക്തമാക്കി. അക്രമികളെ കണ്ടെത്തുന്നതിനായി സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചു. പ്രദേശം വളഞ്ഞ് പരിശോധന തുടരുകയാണ്. സമീപത്തെ സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്.

ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കുൽഗാമിലും പരിസരപ്രദേശങ്ങളിലും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്

A terror attack was carried out against a CRPF security team in Kulgam, Jammu and Kashmir. Three CRPF personnel were injured in the shooting, which occurred around midday on Wednesday. Reports indicate that the condition of one of the injured is critical.

The attack targeted a security checkpoint near Mir Bazar in Kulgam. Two assailants, arriving on a motorcycle, opened fire on the security personnel. The incident took place at approximately 2:15 PM, after which the attackers fled the scene.

The injured personnel have been admitted to a hospital in nearby Anantnag. While one individual sustained serious injuries, the other two reportedly suffered relatively minor injuries.

Security in the area has been tightened following the incident. Security forces have launched a search operation to locate the assailants; the area has been cordoned off, and search operations are currently underway. CCTV footage from the vicinity is also being examined as part of the investigation.

In the wake of the attack, a high state of alert has been declared in Kulgam and its surrounding areas. Further details regarding the incident are yet to emerge.

0 0 votes
Rate This News Article
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x