‘സീനിൽ നസ്ലെൻ സൂപ്പർസ്റ്റാർഡം പുറത്തെടുത്തു’; താരത്തെ പ്രശംസിച്ച് സംവിധായകൻ
സൂര്യ, നസ്രിയ നസീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത തമിഴ് ചിത്രം ‘സീൻ’ (Scene) റിലീസായതിന് പിന്നാലെ നടൻ നസ്ലെന്റെ പ്രകടനത്തെ പ്രശംസിച്ച് സംവിധായകൻ അഭിമനവ് സുന്ദർ നായക്. നസ്ലെൻ ചിത്രത്തിൽ അസാധാരണമായ താരപ്രഭ പ്രകടിപ്പിച്ചുവെന്നാണ് അഭിമനവിന്റെ അഭിപ്രായം. ‘മോളിവുഡ് ടൈംസ്’ എന്ന ചിത്രത്തിലൂടെ നസ്ലെനുമായി നേരത്തെ ഒന്നിച്ചുപ്രവർത്തിച്ച സംവിധായകൻ, പുതിയ ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറെ ആസ്വദിച്ചെന്നും വ്യക്തമാക്കി.
‘സീനിൽ നസ്ലെൻ സൂപ്പർസ്റ്റാർഡം പുറത്തെടുക്കുന്നു. ഔറ പ്രോ മാക്സ്! ചിത്രം ഏറെ ആസ്വദിച്ചു’ എന്നായിരുന്നു അഭിമനവ് സോഷ്യൽ മീഡിയയായ എക്സിൽ കുറിച്ചത്. ചിത്രത്തിലെ സൂര്യ, നസ്രിയ, സംവിധായകൻ ജിത്തു മാധവൻ എന്നിവരെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.
‘സീൻ’ എന്ന ചിത്രത്തിലൂടെയാണ് നസ്ലെൻ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. സൂര്യയും നസ്രിയ നസീമും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ജിത്തു മാധവനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ഈശ്വരൻ എന്ന കഥാപാത്രത്തെയാണ് നസ്ലെൻ അവതരിപ്പിക്കുന്നത്. ഡിഎസ്പി ഇൻബരാജ് എന്ന കഥാപാത്രമായി സൂര്യയും ചിത്രത്തിലുണ്ട്.
നേരത്തെ അഭിമനവ് സുന്ദർ നായക് സംവിധാനം ചെയ്ത ‘മോളിവുഡ് ടൈംസ്’ എന്ന ചിത്രത്തിൽ വിനീത് മാധവൻ എന്ന കഥാപാത്രത്തെയാണ് നസ്ലെൻ അവതരിപ്പിച്ചത്. നസ്ലെന്റെ അഭിനയത്തിന് ചിത്രത്തിലൂടെ മികച്ച പ്രതികരണങ്ങളും ലഭിച്ചിരുന്നു. ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിമനവ് സുന്ദർ നായകിന്റെ പ്രശംസ ഇപ്പോൾ സിനിമാ പ്രേക്ഷകർക്കിടയിലും ചർച്ചയാകുകയാണ്.

IBN News Desk is the official editorial team of IBN Malayalam (Independent Bulletin Network), dedicated to delivering timely, accurate and reliable news and information to readers. Covering Kerala, India and international developments, the desk reports on politics, business, technology, education, entertainment, sports and other important topics.
Committed to responsible journalism, factual reporting and editorial integrity, IBN News Desk strives to keep readers informed through credible news coverage, insightful updates and engaging stories.
