വൈദ്യുതി മന്ത്രിയുടെ പരിപാടിക്കിടെ പവർ കട്ട്; കെഎസ്ഇബി സബ് എൻജിനീയർക്ക് സസ്പെൻഷൻ

0
kannur-power-cut-sunny-joseph-event-kseb-sub-engineer-suspended-kerala-news

കണ്ണൂരിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ കെഎസ്ഇബി സബ് എൻജിനീയർക്ക് സസ്പെൻഷൻ. കണ്ണൂർ സെക്ഷനിലെ സബ് എൻജിനീയർ സതീഷ് ബാബു പി.വിയെയാണ് സസ്പെൻഡ് ചെയ്തത്. എക്സിക്യൂട്ടീവ് എൻജിനീയറാണ് നടപടി സ്വീകരിച്ചത്.

ശനിയാഴ്ച രാവിലെ കണ്ണൂരിൽ നടന്ന കേരള സഹകരണ റിസ്ക് ഫണ്ട് ധനസഹായ വിതരണ പരിപാടിക്കിടെയാണ് സംഭവം. മന്ത്രി സണ്ണി ജോസഫ് വേദിയിലെത്തിയതിന് പിന്നാലെ വൈദ്യുതി നിലയ്ക്കുകയായിരുന്നു. ഇതോടെ ചടങ്ങിന്റെ സ്വാഗത പ്രസംഗം മൈക്കില്ലാതെയാണ് നടത്തിയത്. പിന്നീട് ജനറേറ്റർ എത്തിച്ച ശേഷമാണ് പരിപാടി പുനരാരംഭിച്ചത്.

അറ്റകുറ്റപ്പണികൾക്കായി ലൈൻ ഓഫ് ചെയ്തതിനെ തുടർന്നാണ് വൈദ്യുതി മുടങ്ങിയതെന്നാണ് പ്രാഥമിക വിവരം. എന്നാൽ മുൻകൂട്ടി അറിയിക്കാതെ വൈദ്യുതി വിച്ഛേദിച്ചതിൽ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ടി.ഒ. മോഹനൻ എംഎൽഎ കെഎസ്ഇബി ചെയർമാന് പരാതി നൽകിയിരുന്നു.

സർക്കാർ പരിപാടികൾ അലങ്കോലപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന സംശയവും എംഎൽഎ ഉന്നയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരാതിക്ക് പിന്നാലെയാണ് കെഎസ്ഇബി ഉദ്യോഗസ്ഥനെതിരെ സസ്പെൻഷൻ നടപടി ഉണ്ടായത്.

0 0 votes
Rate This News Article
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

You may have missed

0
Would love your thoughts, please comment.x
()
x