ഒ.ഇ.സി. വിദ്യാർഥികൾക്ക് 10 ലക്ഷം രൂപ വരെ ട്യൂഷൻ ഫീസ് ആനുകൂല്യം

0
oec-students-10-lakh-tuition-fee-scholarship-kerala-eligibility-application-last-date

കേരളത്തിന് പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് പഠിക്കുന്ന ഒ.ഇ.സി., ഒ.ബി.സി. (എച്ച്) വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് സാമ്പത്തിക സഹായവുമായി പിന്നാക്ക വിഭാഗ വികസന വകുപ്പ്. ഉന്നത വിദ്യാഭ്യാസത്തിനായി നൽകുന്ന ട്യൂഷൻ ഫീസ് ആനുകൂല്യമായി പരമാവധി 10 ലക്ഷം രൂപ വരെ ലഭിക്കും. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് അർഹരായ വിദ്യാർഥികൾക്ക് നവംബർ 30 വരെ അപേക്ഷിക്കാം.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (IIM), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc) തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മെറിറ്റ് അടിസ്ഥാനത്തിലോ സംവരണത്തിലൂടെയോ പ്രവേശനം നേടിയ വിദ്യാർഥികൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പ്രവേശനം നേടിയ സ്ഥാപനങ്ങളുടെ അംഗീകാരവും നിശ്ചിത മാനദണ്ഡങ്ങളും പാലിച്ചിരിക്കണം.

അപേക്ഷകർ കേരളീയരായിരിക്കണം. കേരളത്തിലെ ഒ.ഇ.സി. പട്ടികയിലോ 2014ലെ സർക്കാർ ഉത്തരവ് പ്രകാരം ഉൾപ്പെടുത്തിയിട്ടുള്ള 30 സമുദായങ്ങളുടെ പട്ടികയിലോ ഉൾപ്പെടുന്നവരായിരിക്കണം. ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് കുടുംബ വാർഷിക വരുമാന പരിധി ബാധകമല്ല. ഒ.ഇ.സി.ക്ക് സമാനമായ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭിക്കുന്ന മറ്റ് സമുദായങ്ങളിൽപ്പെട്ട വിദ്യാർഥികളുടെ കുടുംബ വാർഷിക വരുമാനം ആറു ലക്ഷം രൂപയിൽ കവിയാൻ പാടില്ല.

മറ്റ് മെറിറ്റ് സ്കോളർഷിപ്പുകൾ ലഭിക്കുന്ന വിദ്യാർഥികൾക്ക് ട്യൂഷൻ ഫീസ് മാത്രമായിരിക്കും ഈ പദ്ധതിയിലൂടെ അനുവദിക്കുക. എ.ബി.സി., ഇ.ബി.സി., ഡി.എൻ.ടി. വിഭാഗങ്ങൾക്കായുള്ള കേന്ദ്ര സർക്കാരിന്റെ ‘ടോപ്പ് ക്ലാസ് കോളേജ് എജ്യുക്കേഷൻ’ പദ്ധതിയിൽ ആനുകൂല്യം ലഭിക്കുന്നവർക്ക് ഈ പദ്ധതിയിൽ അപേക്ഷിക്കാൻ അർഹതയില്ല. മെഡിക്കൽ പി.ജി. വിദ്യാർഥികൾക്ക് പ്രാക്ടീസ് അലവൻസ് ലഭിക്കുന്ന സാഹചര്യത്തിൽ ട്യൂഷൻ ഫീസ് ആനുകൂല്യം മാത്രമാണ് പരിഗണിക്കുക.

ട്യൂഷൻ ഫീസായി പരമാവധി 10 ലക്ഷം രൂപയും ലാബ് ഫീസായി 25,000 രൂപയും അനുവദിക്കും. പരീക്ഷാഫീസ്, കമ്പ്യൂട്ടർ ലാബ് ഫീസ്, അഡ്മിഷൻ ലാബ്, ഫെസിലിറ്റി ഫണ്ട് തുടങ്ങിയ ഇനങ്ങൾക്ക് 10,000 രൂപ വരെയും ഡിജിറ്റൽ ആക്റ്റിവിറ്റി ഫണ്ട്, സ്പോർട്സ് ആക്റ്റിവിറ്റി ഫണ്ട് തുടങ്ങിയവയ്ക്ക് 5,000 രൂപ വരെയും ലഭിക്കും. അഡ്മിഷൻ, ലൈബ്രറി, മെഡിക്കൽ ഇൻഷുറൻസ്, രജിസ്ട്രേഷൻ തുടങ്ങിയ ഇനങ്ങൾക്ക് 1,000 രൂപ വീതവും അനുവദിക്കുന്നതാണ് പദ്ധതി.

പ്രവേശനം ലഭിച്ച് രണ്ട് മാസത്തിനകം അപേക്ഷ സമർപ്പിക്കണം. അപേക്ഷ വൈകിയാൽ അതിനുള്ള കാരണം വ്യക്തമാക്കേണ്ടതുണ്ട്. നിശ്ചിത വ്യവസ്ഥകളും രേഖകളും പാലിച്ചായിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടത്.

പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ മാർഗനിർദേശങ്ങൾക്കും പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ www.egrantz.kerala.gov.in, www.bcdd.kerala.gov.in എന്നീ ഔദ്യോഗിക വെബ്സൈറ്റുകൾ സന്ദർശിക്കാം.

0 0 votes
Rate This News Article
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x