LIVE |
Advertisement
Home Breaking News Article

‘സർക്കാർ വാക്കുപാലിച്ചില്ല’; സെപ്റ്റംബർ 5ന് വീണ്ടും രാജ്യവ്യാപക പ്രതിഷേധവുമായി CJP

cjp-protest-september-5-jantar-mantar

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് കോക്രോച്ച് ജനത പാർട്ടി (CJP) വീണ്ടും സമരത്തിനൊരുങ്ങുന്നു. സെപ്റ്റംബർ 5ന് രാജ്യവ്യാപകമായി സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് CJP വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

സെപ്റ്റംബർ 5ന് ഡൽഹിയിലെ ഇന്ത്യാ ഗേറ്റിൽ നിന്നായിരിക്കും പ്രതിഷേധം ആരംഭിക്കുക. തുടർന്ന് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്താനാണ് സംഘടനയുടെ തീരുമാനം. NEET പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് പ്രതിഷേധിച്ച വിദ്യാർഥികളും പൊലീസ് നടപടിയിൽ പരുക്കേറ്റവരുടെ കുടുംബങ്ങളും വിവിധ യുവജന സംഘടനകളും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് CJP അറിയിച്ചു.

ജൂലൈ 25ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ശേഷം യുവാക്കൾക്ക് മുന്നിൽ കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ നടപ്പാക്കുന്നതിൽ പുരോഗതിയുണ്ടായില്ലെന്നാണ് CJPയുടെ പ്രധാന ആരോപണം. ഒരു മാസം പിന്നിട്ടിട്ടും വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിന് പകരം സർക്കാർ നടപടി വൈകിപ്പിക്കുകയാണെന്നും സംഘടന ആരോപിച്ചു.

രാജ്യവ്യാപക വിദ്യാർഥി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്ഐആറുകളുടെ പട്ടിക ഓഗസ്റ്റ് 18ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും, എന്നാൽ ഇക്കാര്യത്തിൽ സർക്കാരിന് വ്യക്തമായ മറുപടി നൽകാനായില്ലെന്നും CJP ആരോപിച്ചു.

സർക്കാർ നൽകിയ വാഗ്ദാനങ്ങൾ അനന്തമായി വൈകിപ്പിക്കുന്ന സാഹചര്യത്തിൽ സമാധാനപരവും ജനാധിപത്യപരവുമായ പ്രതിഷേധത്തിലേക്ക് മടങ്ങുകയല്ലാതെ യുവാക്കൾക്ക് മറ്റ് മാർഗമില്ലെന്നാണ് CJP വർക്കിങ് കമ്മിറ്റിയുടെ നിലപാട്. തങ്ങളുടെ ക്ഷമയെ ദൗർബല്യമായി കാണരുതെന്നും സംഘടന മുന്നറിയിപ്പ് നൽകി.

സെപ്റ്റംബർ 5ലെ പ്രതിഷേധത്തിൽ വിദ്യാർഥികളും യുവാക്കളും വിവിധ സംഘടനകളും പങ്കെടുക്കുമെന്നാണ് CJP വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധം കൂടുതൽ ശക്തമാകാനുള്ള സാധ്യതയാണ് ഇതോടെ ഉയരുന്നത്.

Share

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു